BREAKING NEWSWORLD

രണ്ട് വര്‍ഷമായി പ്രണയം; കാമുകി സ്വന്തം സഹോദരിയെന്ന് കണ്ടെത്തി; ഞെട്ടലില്‍ കമിതാക്കള്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി അഗാധ പ്രണയത്തിലാണ് ലെസ്ബിയന്‍ പ്രണയിനികളായ കാര്‍ലിയും മെഴ്‌സിഡസും. എന്നാല്‍ തങ്ങളുടെ പിതാവ് ഒരാളാണെന്ന് അടുത്തയിടെയാണ് അവ!!!ര്‍ തിരിച്ചറിഞ്ഞത്. രണ്ട് വ!ര്‍ഷമായി ഇരുവരും ഡേറ്റിങ്ങിലായിരുന്നു. ഇരുവരുടെയും അമ്മമാ!ര്‍ വ്യത്യസ്തമാണെങ്കിലും പിതാവ് ഒരാളാണെന്ന് കമിതാക്കള്‍ വളരെ വൈകിയാണ് അറിയുന്നത്.
ടിക് ടോക്കില്‍ ആറ് ദശലക്ഷത്തില്‍ അധികം ആളുകള്‍ കണ്ട ഒരു വീഡിയോയിലാണ് ഇരുവരും ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തിയത്. ഇരുവരുടെയും ലക്ഷ കണക്കിനു വരുന്ന ഫോളോവേഴ്‌സ് ഉടന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കമിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡേറ്റിങ് ആരംഭിച്ച് രണ്ട് വ!ര്‍ഷം പിന്നിടുമ്പോഴാണ് തങ്ങളുടെ അമ്മമാ!ര്‍ ഒരേ ആളില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന സത്യം കാര്‍ലിയും മെഴ്‌സിഡസും തിരിച്ചറിയുന്നത്. ‘ഞങ്ങള്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണോ?’ എന്നാണ് ഇരുവരും വൈറല്‍ വീഡിയോയില്‍ ചോദിക്കുന്നത്.
‘ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ സഹോദരിമാരാണെങ്കില്‍ ഒരുമിച്ച് താമസിക്കുന്നത് തെറ്റാണോ?’ ഇരുവരും ഫോളോവേഴ്‌സിനോട് ചോദിച്ചു. ആയിര കണക്കിന് ഫോളോവേഴ്‌സാണ് ഇവരുടെ സംശയത്തോട് പ്രതികരിച്ചിരിക്കുന്നത്. മിക്ക ആളുകളും ഡിഎന്‍എ ടെസ്റ്റ് നടത്താനാണ് കമിതാക്കളോട് ആവശ്യപ്പെടുന്നത്.
‘നിങ്ങള്‍ ആരാണെന്ന് എനിക്ക് അറിയില്ല. ഈ വീഡിയോ കാണുന്നതിനു മുമ്പ് നിങ്ങള്‍ സഹോദരിമാരാണെന്ന് ഞാന്‍ വിചാരിച്ചു.’ ഒരു ടിക് ടോക്ക് യൂസര്‍ കമന്റ് ചെയ്തു. ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ ‘നിങ്ങള്‍ സഹോദരിമാരെപ്പോലെയിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് കണ്ടെത്താന്‍ സാധിക്കും.’ എന്ന് മറ്റൊരാളുടെ കമന്റ്.
‘ടെസ്റ്റുകള്‍ ഒന്നും ചെയ്യേണ്ടതില്ലെന്ന് തോന്നുന്നത് എനിക്കു മാത്രമാണോ?’ എന്നാണ് വേറൊരാളുടെ കമന്റ്. ഏറ്റവും പുതിയ വീഡിയോയില്‍ തങ്ങള്‍ ഡിഎന്‍എ ടെസ്റ്റിന് ഒരുങ്ങുകയാണെന്നാണ് കമിതാക്കള്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button