BREAKING NEWSNATIONALNEWS

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 445 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മരിച്ചത് 445 പേര്‍. ഇതോടെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 13,699 ആയി.
ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും കൂടുതലുള്ള മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 4,25,282 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചു.അതേസമയം, കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നതാണ് ഏറെ ആശ്വാസകരമായ വാര്‍ത്ത. 2,37,196 പേര്‍ ഇതുവരെ രോഗമുക്തരായി. 55.77 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മുക്ത നിരക്ക്.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച എംഎല്‍എമാരുടെ എണ്ണം മൂന്നായി. ചെന്നൈയ്ക്ക് പുറമെ ബംഗളൂരുവും ഹൈദരാബാദും കൂടുതല്‍ കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ മാത്രം ഇന്നലെ 53 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 757 ആയി.അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് ഒരു ലക്ഷത്തി എണ്‍പത്തി മൂവായിരത്തില്‍ അധികം പേര്‍ക്ക് കൂടി പുതിയതായി കോവിഡ് ബാധ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷവും മരണം നാലു ലക്ഷത്തി അറുപത്തിഒമ്പതിനായിരവും കടന്നു.

Related Articles

Back to top button