BREAKING NEWSLATESTNATIONALTOP STORY

ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരം വൈകീട്ട് ആറരയ്ക്ക്

സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 6.30ന്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹം 12 മണിയോടെ ദക്ഷിണ മുംബൈയിലെ പെദ്ദാര്‍ റോഡിലുള്ള വസതിയിലെത്തിക്കും. അവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം ശിവാജി പാര്‍ക്കില്‍ എത്തിക്കും. ആറരയോടെ പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കും.

മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില മോശമായതിനാല്‍ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് ജനുവരി എട്ടിനാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Back to top button