BREAKING NEWSKERALALATEST

വഖഫ് നിയമനം: സമരത്തില്‍ നിന്നും പ്രതിഷേധത്തില്‍ നിന്നും സമസ്ത പിന്മാറി

മലപ്പുറം: വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പിഎസ് സിക്ക് വിട്ടതിനെ ചൊല്ലിയുള്ള ‘വഖഫ് സമര’ത്തില്‍ നിന്നും സമസ്ത പിന്മാറി.സമസ്ത സമരം ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മലപ്പുറത്ത് പറഞ്ഞു. സമസ്തക്ക് സമരമല്ല, പ്രതിഷേധ രീതിയാണുള്ളത്. എന്നാല്‍ വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ പ്രതിഷേധം വേണ്ടെന്ന് നിലപാടാണ് സമസ്തക്കെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് മാന്യമായ സമീപനമാണ്. വഖഫ് നിയമനം പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. തുടര്‍ നടപടികളൊന്നും നിലവില്‍ എടുത്തിട്ടില്ലെന്നാണ് പറഞ്ഞത്. ആ സ്ഥിതിക്ക് ഇനി പ്രതിഷേധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് അടക്കം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അകലമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. പൊതു കോഡിനേഷന്‍ കമ്മിറ്റി സമസ്തയ്ക്കില്ല. തങ്ങള്‍മാര്‍ വിളിച്ചു ചേര്‍ക്കുമ്പോഴാണ് കോഡിനേഷന്‍ കമ്മിറ്റി ഉണ്ടാവുക. അതേ സമയം സമസ്ത നിലപാട് വ്യക്തമാക്കിയതോടെ, മുസ്ലിം ലീഗ് പ്രതിരോധത്തിലായി. ലീഗ് നിലപാട് പിഎംഎ സലാം അറിയിക്കുമെന്ന് കെപിഎ മജീദ് പറഞ്ഞു.

Related Articles

Back to top button