KERALALATEST

‘വര്‍ഗീയ ചേരിതിരിവുണ്ടാകുന്ന പ്രതികരണം പാടില്ല’; പാലാ ബിഷപ്പിനെതിരെ എ. വിജയരാഘവന്‍

പാലാ ബിഷപ്പിനെതിരെ സിപിഐഎം ആക്ടിംട് സെക്രട്ടറി എ. വിജയരാഘവന്‍. നാട്ടില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രതികരണം പാടില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. ബിജെപി സമൂഹത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ്. ബിഷപ്പിനെ ബിജെപി പിന്തുണയ്ക്കാന്‍ കാരണമതാണെന്നും വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയവരാണ് കോണ്‍ഗ്രസ്. എല്ലാതരം വര്‍ഗീയതയോടും കോണ്‍ഗ്രസ് സന്ധിചെയ്യുകയാണ്. ബിജെപിയുടെ പങ്ക് പറ്റിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വിമര്‍ശിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും വിജയരാഘവന്‍ ചോദിച്ചു. ജോസ്. കെ. മാണി പറഞ്ഞത് സ്വന്തം പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button