BREAKING NEWSKERALA

ശസ്ത്രക്രിയയ്ക്ക് രോഗിയോട് 5000 രൂപ കൈക്കൂലി വാങ്ങി; കോട്ടയത്ത് ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

കോട്ടയം: കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലന്‍സ് പിടികൂടി. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. സുജിത്ത് കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. മുണ്ടക്കയം സ്വദേശിയായ രോഗിയുടെ ശസ്ത്രക്രിയയ്ക്കുവേണ്ടി കൈക്കൂലിയായി സുജിത്ത് കുമാര്‍ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കായി ആദ്യം 2000 രൂപ ഇവര്‍ നല്കി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ രോഗിയെ സര്‍ജറിക്ക് വിധേയനാക്കി. സര്‍ജറി കഴിഞ്ഞ ശേഷം വാര്‍ഡില്‍ കിടന്നിരുന്ന രോഗിയുടെ മകനോട് ബാക്കി 3000 രൂപകൂടി ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതോടെ മകന്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
ഡോക്ടറുടെ വീടിനോട് ചേര്‍ന്നുള്ള പരിശോധനാ മുറിയില്‍വെച്ച് പണം കൈമാറുന്നതിനിടയില്‍ സുജിത്ത് കുമാറിനെ വിജിലന്‍സ് പിടികൂടുകയായിരുന്നു.

Related Articles

Back to top button