KERALA

ഷാജിൽ അന്ത്രുവിനു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

ഇന്ത്യയും ഓസ്‌ട്രേലിയയും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർ‌നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർ‌ഗനൈസ്ഡ് റിസർച്ച് (I2OR ) സ്ഥാപനം ആറ്റിങ്ങൽ
പോളിടെക്‌നിക്ക് പ്രിൻസിപ്പലും എഴുത്തുകാരനുമായ ഷാജിൽ അന്ത്രുവിനു
അന്താരാഷ്ട്ര ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് 2020 -21 നൽകി ആദരിച്ചു.
ലോകമെമ്പാടുമുള്ള വിദ്യാഭ്യാസവും ഗവേഷണവുമായി ബന്ധപ്പെട്ട വിവിധ
വിഷയങ്ങൾ ഗവേഷകർ, എഡിറ്റർമാർ, പ്രസാധകർ, കോൺഫറൻസ്
ഓർഗനൈസർമാർ എന്നിവർക്ക് എളുപ്പത്തിൽ‌ പ്രാപ്യമാക്കുന്നതിനു
പ്രവർത്തിക്കുന്ന പ്രശസ്ത ഗവേഷകരുടെ / ശാസ്ത്രജ്ഞരുടെ സംഘമാണ് ഇതിനു
നേത്രത്വം നല്കുന്നത്.
എഞ്ചിനീയറിംഗ് മേഖലയിൽ- പ്രത്യേകിച്ച് ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലും,
സാഹിത്യത്തിലും പുതുപരീക്ഷണങ്ങളും , പ്രബന്ധങ്ങളും , അന്താരാഷ്ട്ര
ജേർണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച ഷാജിൽ അന്ത്രു, സാങ്കേതിക
വിദ്യയുടെ പ്രയോഗത്തിലൂടെ സാധാരണജന ജീവിതം സുഗമമാക്കാനുള്ള
പ്രവർത്തനം നടത്തിയതിന്റെ അംഗീകാരം കൂടിയാണിത്.
കോവിഡ് കാലത്തെ മെഡിക്കൽ മാലിന്യ സംസ്കരണത്തെക്കുറിച്ചും, ഓൺ-ഓഫ്
കണ്ട്രോൾ പ്രക്രിയയിലൂടെ കോവിഡ് നിയന്ത്രിക്കുന്നതിനെ കുറിച്ചും,
ഇലക്ഷനനന്തര കോവിഡ് വ്യാപനത്തെ കുറിച്ചും, മഹാമാരികൾ
ഉണ്ടാകുന്നതെങ്ങനെ, കോവിഡനന്തര തൊഴിൽ പുനരധിവാസത്തെ കുറിച്ചും,

തനത് പുത്തൻ തൊഴിൽ മേഖലകൾ വളർത്തിയെടുക്കുന്നതിനെ കുറിച്ചും
എഴുതിയ സാങ്കേതിക ലേഖനങ്ങൾ ശ്രദ്ധേയമായിട്ടുണ്ട്‌.
പോളിടെക്‌നിന്റെ പാഠ്യഭാഗത്തിന്റെ തുടർച്ചയായി ആധുനിക കൺട്രോളർ
ഉപയോഗിച്ചുള്ള ഗ്ലൗസ് പ്ലാന്റിന്റെ പ്രോട്ടോടൈപ്പ് നിർമ്മാണം, പ്ലാസ്റ്റിക്കിൽ
നിന്നും ഇന്ധനം ഉൽപാദനം , വില കുറഞ്ഞ സാനിറ്ററി നാപ്കിൻ
ഇൻസിനറേറ്റർ, ഫൈബർ ഉപയോഗിച്ച് പ്രീഫാബ് കെട്ടിടം എന്നിവ സാധ്യമാക്കി
ഒന്നും അസാധ്യമല്ല എന്ന് അദ്ദേഹം കാണിച്ചു.
സാഹിത്യത്തിലും പരീക്ഷണങ്ങൾ നടത്തുന്ന അദ്ദേഹം ലോകത്തിലെ ഏറ്റവും
ചെറിയ രചയിതാവാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും , ഏഷ്യ ബുക്ക്
ഓഫ് റെക്കോർഡ്‌സിലും അദ്ദേഹം ഇടം നേടി. മാത്രമല്ല ലോകത്തിലെ നവകാവ്യ
ശാഖയായ ഫിഷ്ബോൺ കവിതയുടെ സ്ഥാപകനും, മെറ്റാ മോഡേണിസ്റ്റിക്
കാലഘട്ടത്തിന് ശേഷമുള്ള ഒരു ബദലായി അവതരിപ്പിക്കപ്പെട്ട
സീറോയിസത്തിന്റെ സ്ഥാപകനുമാണ് ഷാജിൽ അന്ത്രു.സുസ്ഥിര ലോകത്തിന്റെ
ഭാവി സ്വേച്ഛാധിപത്യത്തിന് പകരമുള്ള കാവ്യാത്മക നേതൃത്വത്തിന്റെ
പ്രചാരകനും കൂടിയാണ് ഷാജിൽ അന്ത്രു.
2019 ൽ വെണ്ണിക്കുളം പോളിടെക്‌നിക്കിൽ നിന്നും, 2020 ൽ പത്തനംതിട്ട ജൻ ശിക്ഷൻ
സൻസ്ഥാൻ നിന്നും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കോളർസിൽ നിന്നും ബേസ്ഡ്
പ്രിൻസിപ്പൽ അവാർഡും , 2021 ൽ കേരളകൗമുദി -യൂ ടെക്ക് അവാർഡും, കേരള
ഇന്നോവേഷൻ ആൻഡ് റിസർച്ച് സൊസൈറ്റിയിൽ നിന്നും ഇന്നോവേഷൻ
എസ്‌സിലാൻസ്‌ അവാർഡും, ഇംഗ്ലണ്ടിലെ ഇന്റർനാഷണൽ റിസർച്ച്
അസോസിയേഷനിൽ നിന്നും ഇന്റർനാഷണൽ അച്ചീവർ അവാർഡും
നേടിയിട്ടുണ്ട്. കൂടാതെ, എട്ട് പുസ്തകങ്ങൾ രചിച്ച ഷാജിൽ ആന്ത്രു നിരവധി
സമാഹാരങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. ബോർഡ് അംഗം, നിരവധി സാങ്കേതിക
ജേണലുകളുടെ നിരൂപകൻ, ജനപ്രിയ ട്രാൻസ്‌നാഷനൽ ഓൺലൈൻ മാസികയായ
ലിറ്ററേറ്റൂർ റിഡഫൈനിംഗ് വേൾഡിന്റെ ഓണററി ചീഫ് എഡിറ്റർ എന്നിവ കൂടിയാണ് ഷാജിൽ അന്ത്രു

Related Articles

Back to top button