BREAKING NEWSKERALALATEST

ഷോപ്പിങ്​ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചിയില്‍ ഷോപ്പിങ്​ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ കളമശ്ശേരി പൊലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്​ പ്രതികളെ പൊലീസ്​ തിരിച്ചറിഞ്ഞത്​.</p>

ദൃശ്യങ്ങളുടെ പകര്‍പ്പ്​ എത്രയും വേഗം ഹാജരാക്കണമെന്ന്​ പൊലീസിന് നിര്‍ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു

കൊച്ചിയിലെ മാളില്‍ വച്ച്‌ രണ്ടുപേര്‍ പിന്തുടര്‍ന്ന്​ ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമാനിക്കുകയും ചെയ്​തുവെന്ന്​​ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. വ്യാഴാഴ്​ച വൈകീട്ട്​ കുടുംബസമേതം ഷോപ്പിങ്ങിന്​ പോയപ്പോഴായിരുന്നു ദുരനുഭവം. രാത്രിയാണ് ഇതു സംബന്ധിച്ച്‌​ ഇന്‍സ്റ്റ​ഗ്രാമില്‍ പോസ്​റ്റിട്ടത്​.

Related Articles

Back to top button