BREAKING NEWSNATIONAL

സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം വേണം: അമിത് ഷാ

ലഖ്‌നൗ: സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈബര്‍ കുറ്റങ്ങള്‍, മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടങ്ങിയ സുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിപി, ഐജിപി മാരുടെ 56ാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് സമയത്ത് സുരക്ഷാ സേന വഹിച്ച പങ്കിനെയും അവര്‍ നടത്തിയ ത്യാഗങ്ങളെയും അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു.
സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം വേണമെന്ന് ഊന്നിപ്പറയുകും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ പ്രതിനിധികളോട് ആഭ്യന്തര മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.
തീരദേശ സുരക്ഷ, തീവ്രവാദം, മയക്കു മരുന്ന് കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍, അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം സമ്മേളനത്തില്‍ ഉണര്‍ത്തി.

Related Articles

Back to top button