BREAKING NEWSNATIONAL

സിദ്ദു ദേശവിരുദ്ധനും കഴിവില്ലാത്തവനും: അമരീന്ദര്‍ സിംഗ്

നവജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെങ്കില്‍ എതിര്‍ക്കുമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്ക് ശേഷം അഭിപ്രായം തുറന്നു പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തില്‍ തനിക്ക് ദേഷ്യമില്ലെന്നും മറിച്ച് അപമാനിക്കപ്പെട്ടുവെന്നും സിംഗ് പറഞ്ഞു.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് (79) ശനിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു . അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ രാജിക്കത്ത് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അംഗീകരിച്ചു.
‘ഞാന്‍ യുദ്ധത്തിന് തയ്യാറാണ്. ഞാന്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്നോട്ടില്ല ‘ആരെങ്കിലും എന്നെ ഒരു മുഷ്ടി കാണിച്ചാല്‍ ഞാന്‍ അത് തിരികെ നല്‍കും. ഞാന്‍ ഇപ്പോള്‍ വിരമിക്കാന്‍ തയ്യാറല്ല. ഞാന്‍ പോരാടും.’രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു.

Related Articles

Back to top button