KERALALATEST

സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും പാര്‍ട്ടിയെയും മുന്നണിയെയും മോശമാക്കുന്നു ; അഡ്വ. ജയശങ്കറിനെ സിപിഐയില്‍ നിന്നും ഒഴിവാക്കി

കൊച്ചി : സിപിഐ അംഗത്വത്തില്‍ നിന്നും അഡ്വ. എ ജയശങ്കറെ ഒഴിവാക്കി. സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും സിപിഐയേയും എല്‍ഡിഎഫിനേയും മോശമാക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത് കണക്കിലെടുത്താണ് തീരുമാനം. പാര്‍ട്ടിയില്‍ അംഗത്വം പുതുക്കുന്ന സമയമാണ്. ജയശങ്കറിന് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു

Related Articles

Back to top button