KERALALATEST

സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വപ്ന സുരേഷ് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജൂണ്‍ ഏഴിന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സ്വപ്ന നല്‍കിയ മൊഴിയില്‍ തന്നെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇതേ ആവശ്യം ഉന്നയിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി നേരത്തെ തള്ളിയിരുന്നു.

Related Articles

Back to top button