BREAKING NEWSKERALALATEST

സ്‌കൂൾ തുറക്കൽ ഒരുക്കങ്ങൾ പൂർത്തിയായി; രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശങ്ക വേണ്ട: വി ശിവൻകുട്ടി

 

സ്‌കൂൾ തുറക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തുമെന്നും സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രവേശനോത്സവത്തോടെ നവംബർ ഒന്നിനാണ് സ്കൂൾ തുറക്കുന്നത്. ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ലെന്നും. ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മവിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺ ഹിൽ സ്കൂളിൽ രാവിലെ 8.30 ന് നടക്കുമെന്നും മന്ത്രി അറിയിച്ചു.

24300 തെര്‍മല്‍ സ്‌കാനര്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തു. 1,75,000 അധ്യാപകരാണു ആകെയുള്ളത്. ഇതില്‍ 2282 അധ്യാപകര്‍ ആരോഗ്യ, മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1552 സ്‌കൂളുകളാണ് ആകെയുള്ളത്. ഇതില്‍ 104 സ്‌കൂളില്‍ അണുനശീകരണവും പരിസരശുചീകരണവും നടത്തിയിട്ടില്ല.1474 സ്‌കൂളുകളില്‍ സ്‌കൂള്‍ ബസ് നന്നാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം രക്ഷിതാക്കള്‍ വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കേണ്ടെന്ന് നിര്‍ദേശമില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത അധ്യാപകർ സ്‌കൂളിൽ എത്തേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.

Related Articles

Back to top button