ENTERTAINMENTMALAYALAM

ഹിന്ദി ബോക്സോഫീസിലും തരംഗമായി ‘കെജിഎഫ് 2’; ഒരാഴ്ച കൊണ്ട് 250 കോടി

മുംബൈ:യഷ് നായകനായ ‘കെജിഎഫ് 2’ ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് ബോക്സോഫീസിൽ മുമ്പെങ്ങുമില്ലാത്തവിധം കളക്ഷനാണ് കെജിഎഫ് വെറും ഏഴ് ദിവസം കൊണ്ട് നേടിയെടുത്തിരിക്കുന്നത്. ചിത്രം റെക്കോർഡ് ബ്രേക്കിംഗ് കുതിപ്പിലാണ് എന്ന് തന്നെ പറയാം. ചിത്രം ഇറങ്ങി ആദ്യ ആഴ്ച പിന്നിടുമ്പോൾ ഹിന്ദി ബോക്സോഫീസിൽ നേടിയിരിക്കുന്നത് 250 കോടി രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ ഹിന്ദിയിൽ 250 കോടി കളക്ഷൻ നേടുന്ന ചരിത്രത്തിലെ ആദ്യ ചിത്രമായി ‘കെജിഎഫ് 2’ ഹിന്ദി മാറുകയാണ്.

ആദ്യ ആഴ്ചയിൽ 246.50 കോടി രൂപയുടെ ബിസിനസ് നേടിയ ‘ബാഹുബലി- ദി കൺക്ലൂഷൻ’ എന്ന റെക്കോർഡ് ‘കെജിഎഫ് 2’ ഹിന്ദി തകർത്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. നിലവിലെ ട്രെൻഡ് അനുസരിച്ച്, ‘കെജിഎഫ് 2’ ഹിന്ദി വരുന്ന വാരാന്ത്യത്തോടെ മുംബൈയിൽ മാത്രം 100 ​​കോടി നേടിയേക്കും.

യഷ്, സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടണ്ടൻ എന്നിവർ അഭിനയിക്കുന്ന ആക്ഷൻ ഡ്രാമയാണ് ‘കെജിഎഫ് 2’. ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ദക്ഷിണേന്ത്യൻ ചിത്രങ്ങൾ ഇന്ത്യയിൽ അടുത്തകാലത്തായി ശ്രദ്ധ നേടുന്നുണ്ട് എന്നാണ് സിനിമ നിരീക്ഷകർ പറയുന്നത്. അതിനു ഉദാഹരണമാണ് ‘ബാഹുബലി’യും, ‘പുഷ്പ’യും ‘കെജിഎഫു’മൊക്കെ. ബോളിവുഡ് ചിത്രങ്ങൾക്ക് കിട്ടുന്നതിനേക്കാൾ ദക്ഷിണേന്ത്യൻ ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട് എന്നും നിരവധി ബോളിവുഡ് താരങ്ങൾ അഭിപ്രായപ്പെടുമ്പോഴാണ് ‘കെജിഎഫ് 2′ ഇന്ത്യൻ സിനിമ മേഖലയിൽ തന്നെ ചരിത്രം സൃഷ്ടിക്കുന്നത്.

ഇന്ത്യൻ ബോക്സ് ഓഫീസിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ് കന്നഡ ചിത്രമായ കെജി.എഫ്: ചാപ്റ്റർ 2. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ 700 കോടിയാണ് റോക്കി ഭായിയും കൂട്ടരും വാരിക്കൂട്ടിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോഡ് തകർത്താണ് കുതിപ്പ് തുടരുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഏഴാമതെത്തിയിരിക്കുകയാണ് കെ.ജി.എഫ്. രാജമൗലിയുടെ ആർ.ആർ.ആർ ആണ് കെ.ജി.എഫിന് മുൻപ് ഈ വർഷം ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ചത്. 1.091.9 കോടിയാണ് ആർആർ ഇതുവരെ നേടിയത്.

സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാഗങ്ങളാക്കാൻ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിർമാതാവായ വിജയ് കിരഗണ്ടൂരിനും നായകൻ യഷിനുമാണെന്ന് സംവിധായകൻ പ്രശാന്ത് നീൽ നേരത്തെ വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.

 

Related Articles

Back to top button