LATESTKERALA

10 മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ കാറില്‍ മറന്നു വച്ചു; ഏഴ് മണിക്കൂര്‍ കൊടുംചൂടില്‍ കിടന്ന കുഞ്ഞിന് ദാരുണാന്ത്യം

അച്ഛന്‍ കാറില്‍ മറന്നു വച്ച പിഞ്ച് കുഞ്ഞിന് കൊടുംചൂടില്‍ ദാരുണാന്ത്യം. യൂണിവേഴ്സിറ്റിയില്‍ ലക്ചററായ അച്ഛന്‍ കുഞ്ഞിനെ കാറില്‍ മറന്നുവെയ്ക്കുകയായിരുന്നു. പോര്‍ച്ചുഗലിലാണ് 10 മാസം പ്രായമുള്ള കുഞ്ഞ് ഏഴ് മണിക്കൂറോളം കാറിൽ കുടുങ്ങി കിടന്നത്.

നോവ യൂണിവേഴ്സിറ്റിയില്‍ സയന്‍സ് ആന്‍റ് ടെക്നോളജി വിഭാഗത്തിലെ ലക്ചററാണ് കുട്ടിയുടെ പിതാവ്. കുഞ്ഞിനെ പകല്‍ ക്യാമ്പസിലെ ക്രഷില്‍ വിടാറുണ്ടായിരുന്നു. സെപ്തംബര്‍ 12ന് പതിവുപോലെ അച്ഛന്‍ കുഞ്ഞിനെ കാറില്‍ കയറ്റി ക്രഷിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കുഞ്ഞ് കൂടെയുള്ളത് മറന്ന് അച്ഛന്‍ നേരെ ക്യാമ്പസ് ഓഫീസിന് മുന്‍പിലേക്കാണ് കാറോടിച്ചത്.

ഏഴു മണിക്കൂറിനു ശേഷം, കാറിന് സമീപമെത്തിയ ലക്ചറര്‍ പിന്‍സീറ്റില്‍ തന്‍റെ മകള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. കുഞ്ഞിനെ തട്ടിയെഴുന്നേല്‍പ്പിക്കാന്‍ അച്ഛന്‍ ശ്രമിച്ചു. എന്നാല്‍, കുട്ടി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുഞ്ഞ് ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞ് കാറിലുണ്ടെന്ന് അച്ഛന്‍ മറന്നുപോയതാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker