BREAKINGNATIONAL

10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ അനിയന്‍ ജേഷ്ഠനെ വെടിവെച്ച് കൊന്നു, സഹോദരന്റെ ഭാര്യയുമായി അവിഹിതവും

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തം ജേഷ്ഠനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.ബഡോസരായ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുറൈ മജ്രെ മധ്നാപൂര്‍ ഗ്രാമത്തിലെ താമസക്കാരനായ അരവിന്ദ് കുമാര്‍ (35)ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജേഷ്ഠനെ കൊലപ്പെടുത്തയത് അനിയനാണെന്ന് കണ്ടെത്തിയത്.
ശുചീകരണ തൊഴിലാളിയായ അരവിന്ദിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇയാളുടെ ഇളയ സഹോദരന്‍ വിരേന്ദ്രയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ അഞ്ചിന് രാത്രിയാണ് ഈയടുത്ത് പണി കഴിപ്പിച്ച തന്റെ പുതിയ വീട്ടില്‍ കിടന്നുറങ്ങുറയായിരുന്ന അരവിന്ദ് കുമാര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ജേഷ്ഠന്‍ മരണപ്പെട്ടാല്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ തട്ടിയെടുക്കാനാണ് പ്രതി അരവിന്ദനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വീരേന്ദ്രക്ക് ജേഷ്ഠന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ജനലിലൂടെ ആരോ വെടിവെച്ച് കൊന്നതാണെന്നായിരുന്നു ആദ്യം പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ അന്വേഷണത്തില്‍ ക്ലോസ് റേഞ്ചില്‍ നിന്നാണ് അരവിന്ദിന് വെടിയേറ്റതെന്ന് പൊലീസിന് മനസിലായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയരുന്നു. ഇതോടെ പൊലീസ് പ്രതിക്കായി അന്വേഷണം ശക്തമാക്കി. അന്വേഷണത്തിനൊടുവില്‍ സംഭവ ദിവസം അരവിന്ദന്റെ അനിയന്‍ വീരേന്ദ്ര വീടിനടുത്തുണ്ടായിരുന്നതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായിരുന്ന വീരേന്ദ്രക്ക് വലിയ കടബാധ്യതകളുണ്ടായിരുന്നു. നിരവധി ആളുകളില്‍ നിന്നും ഇയാള്‍ പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാനായാണ് വീരേന്ദ്ര ജേഷ്ഠനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അരവിന്ദിന്റെ ഭാര്യയുമായി വീരേന്ദ്രയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ബരാബങ്കിയിലെ വാടകവീട്ടില്‍ താമസിക്കുമ്പോള്‍ വീരേന്ദ്ര യുവതിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിിട്ടുണ്ട്.
തനിക്കുണ്ടായിരുന്ന ഭീമമായ കടബാധ്യത തീര്‍ക്കാന്‍ ഭാര്യ മുഖേന ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യാനാണ് പ്രതി കരുതിയിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിക്ക് നേരിട്ട് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അരവിന്ദനെ വെടിവെക്കാനുപയോഗിച്ച തോക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button