LATESTWORLD

100 അടി ഉയരത്തില്‍ 3 വയസ്സുകാരി; ജീവന്‍ പണയം വച്ച് രക്ഷിച്ച് യുവാവ്

നൂര്‍ സുല്‍ത്താന്‍: 100 അടി ഉയരത്തില്‍നിന്നു വീഴാന്‍ പോയ മൂന്നു വയസ്സുകാരിയെ ജീവന്‍ പണയം വച്ച് രക്ഷിച്ച് യുവാവ്. കസാഖിസ്ഥാന്‍ തലസ്ഥാനമായ നൂര്‍ സുല്‍ത്താനിലാണു സംഭവം. കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനല്‍ക്കമ്പിയില്‍ പിടിച്ചുനിന്ന കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി.
അമ്മ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ സമയത്താണ് കുട്ടിക്ക് അപകടമുണ്ടായത്. കുഷ്യനുകളും കളിപ്പാട്ടങ്ങളും ഉപയോഗിച്ച് ജനല്‍പാളിയിലേക്കു വലിഞ്ഞു കയറിയ കുട്ടി പുറത്തേക്ക് എത്തുകയും ജനല്‍ക്കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നതുമാണ് വിഡിയോയില്‍ കാണുന്നത്.
സാബിത് ഷോണ്‍താക്‌ബേവ് എന്നയാള്‍ ജോലി കഴിഞ്ഞ് തിരികെ വരുമ്പോള്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും കണ്ട് നോക്കിയപ്പോഴാണ് ഈ ഭയപ്പെടുത്തുന്ന കാഴ്ച കണ്ടത്. തുടര്‍ന്ന് പെണ്‍കുഞ്ഞിനെ രക്ഷിക്കാന്‍ സാബിത് ശ്രമം നടത്തി.
കുട്ടിയുടെ ഫ്‌ലാറ്റിനു തൊട്ടു താഴെയുള്ള നിലയിലെ ജനല്‍വഴി പുറത്തിറങ്ങിയ സാബിത് ഒരു കൈ ജനല്‍ക്കമ്പികളില്‍ പിടിച്ച് മറ്റേക്കയ്യില്‍ കുട്ടിയെ ചേര്‍ത്തു പിടിച്ചു. തുടര്‍ന്ന് മുറിക്കുള്ളില്‍നിന്ന ആള്‍ക്ക് കുട്ടിയെ കൈമാറുന്നതും വിഡിയോയില്‍ കാണാം. സാബിത്തിന്റ സമയോചിതമായി ഇടപെടലിനും കുട്ടിയുടെ ജീവന്‍ രക്ഷിച്ചതിനും കസാഖ്സ്ഥാന്‍ മന്ത്രാലയം അദ്ദേഹത്തെ ‘നായകന്‍’ എന്ന് നാമകരണം ചെയ്യുകയും അവാര്‍ഡ് നല്‍കുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker