BREAKINGNATIONAL

100 രൂപ കൈക്കൂലി ചോദിച്ച് അപമാനിച്ച പൊലീസുകാര്‍, ഇന്ന് കണ്ടാല്‍ സല്യൂട്ട് അടിക്കണം! ഇത് ‘ഗരിമ’യുടെ പ്രതികാരം

ഒരിക്കല്‍ പൊലീസുകാരില്‍ നിന്ന് നേരിട്ട ഒരു മോശം അനുഭവം, അന്ന് വിദ്യാര്‍ത്ഥിനിയായിരുന്ന ഗരിമ സിംഗ് ഒരു തീരുമാനം എടുത്തു. എത്ര കഷ്ടപ്പെട്ട് പഠിച്ചിട്ടായാലും സിവില്‍ സര്‍വീസ് നേടിയിരിക്കും. കഠിനാധ്വാനം കൈമുതലാക്കി ഗരിമ അത് നേടിയെടുക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷ രണ്ട് വട്ടം ജയിച്ച എല്ലാവര്‍ക്കും ഒരു മാതൃകയാകാനും ഗരിമയ്ക്ക് സാധിച്ചു.
ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശിനിയായ ഗരിമ സിംഗ് ദില്ലി യൂണിവേഴ്‌സിറ്റിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. വിദ്യാര്‍ത്ഥിനിയായിരിക്കെ ഒരിക്കല്‍ ഒരു ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗരിമ. ചെക്ക് പോസ്റ്റില്‍ പൊലീസ് ഓട്ടോ തടഞ്ഞു. പൊലീസുകാര്‍ ഗരിമയെ ചോദ്യം ചെയ്യുകയും 100 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
അത് നല്‍കാന്‍ ഗരിമ വിസമ്മതിച്ചു. തുടര്‍ന്ന് മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷമാണ് പൊലീസുകാര്‍ ഗരിമയെ വിട്ടയച്ചത്. ഈ സംഭവം ഗരിമയെ വല്ലാതെ ബാധിച്ചു. അങ്ങനെയാണ് ഐപിഎസ് ഓഫീസറാകാന്‍ തീരുമാനിച്ചത്. ആദ്യം ആ സ്വപ്നം നേടിയെടുത്തു. പക്ഷേ അവിടെയും ഗരിമ തന്റെ പഠനം മതിയാക്കിയില്ല. 2016ല്‍ വീണ്ടും യുപിഎസ്‌സി പരീക്ഷ എഴുതി 55-ാം റാങ്ക് സ്വന്തമാക്കി ഐഎഎസ് നേടിയെടുക്കാനും ഗരിമയ്ക്ക് സാധിച്ചു. ഐപിഎസ് ഓഫീസറായി ഉത്തര്‍പ്രദേശിലാണ് ഗരിമ പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ഐഎഎസ് നേടി ജാര്‍ഖണ്ഡിലാണ് ഗരിമ ജോലി ചെയ്യുന്നത്.

Related Articles

Back to top button