BOLLYWOODENTERTAINMENT

100 രൂപ നിരക്ക് നിശ്ചയിച്ച ക്ലൈമാക്സ് മൂന്ന് കോടി രൂപ നേടിത്തന്നുവെന്ന് രാംഗോപാല്‍ വര്‍മ്മ

ദിവസങ്ങള്‍ക്ക് മുന്‍പ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത ക്ളൈമാക്സ് എന്ന ചിത്രം നിരൂപകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും തനിക്ക് വന്‍ ലാഭമായിരുന്നുവെന്ന് രാം ഗോപാല്‍ വര്‍മ്മ. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ തന്നെ പുതിയചിത്രവും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍. ക്ളൈമാക്സില്‍ പ്രധാന വേഷമവതരിപ്പിച്ച അമേരിക്കന്‍ പോണ്‍ താരം മിയ മല്‍ക്കോവ തന്നെയാണ് പുതിയ ചിത്രമായ നഗ്നത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ഓണ്‍ലൈനില്‍ കാണാന്‍ ഒരാള്‍ക്ക് 100 രൂപ എന്ന നിരക്ക് നിശ്ചയിച്ച ക്ലൈമാക്സ് ഇതിനകം മൂന്ന് കോടി രൂപ നേടിത്തന്നുവെന്നാണ് രാംഗോപാല്‍ വര്‍മ്മ പറയുന്നത്

Related Articles

Back to top button