BUSINESSBUSINESS NEWS

100 ശതമാനം പ്രീമിയം റിട്ടേണുമായി അഭി; മാനസികരോഗത്തിനും ഹോമിയോപ്പതിക്കും പരിരക്ഷ

കൊച്ചി : നോണ്‍ ബാങ്കിങ്ങ് ധനകാര്യ സേവനരംഗത്തെ മുന്‍നിരക്കാരായ, ആദിത്യ ബിര്‍ള ക്യാപ്പിറ്റലിന്റെ, സബ്‌സിഡിയറിയാ, ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, (അഭി) ഒട്ടേറെ പുതുമകളോടുകൂടിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു.
വ്യവസായത്തില്‍ തന്നെ ആദ്യമെന്ന് പറയാവുന്ന, 100 ശതമാനം വരെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം റിട്ടേണ്‍സ് ആണ് അഭിയുടെ പ്രധാന പ്രത്യേകത. 100 ശതമാനം പ്രീമിയം റിട്ടേണ്‍സ് ഓഫര്‍ ചെയ്യുന്ന ഏക ഇന്‍ഷുറന്‍സ് കമ്പനിയാണിത്.
മരുന്നു വാങ്ങാനും. ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ക്കും, പ്രതിദിന ചികിത്സയ്ക്കും, ഔട്ട്‌പേഷ്യന്റ് ചെലവുകള്‍ക്കും ബദല്‍ ചികിത്സാ ചെലവുകള്‍ കവറേജ് ഉണ്ട്.
മനോരോഗത്തിനുള്ള കൗണ്‍സലിംഗ് ഓഫര്‍ നല്‍കുന്ന ഏഷ്യയിലെ ഏക ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനാണിത്. പരിധിയില്ലാത്ത ഹോമിയോപ്പതി ടെലി മെഡിസിന്‍ കവര്‍ ചെയ്യുന്ന, ഏക പ്ലാനും, ആദിത്യ ബിര്‍ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker