കൊച്ചി: മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വാഹന ലീസിങ്, സബ്സ്ക്രിപ്ഷന് ബിസിനസായ ക്വിക്ക് ലീസ് 1000 വൈദ്യുത ത്രിചക്ര വാഹനങ്ങള്‍ വിതരണം ചെയ്യാനായി അഞ്ചു പ്രമുഖ കമ്പനികളുമായി ധാരണാ പത്രം ഒപ്പു വെച്ചു. വൈദ്യുത വാഹന ലീസിങ് രംഗത്ത് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് രാജ്യത്തുടനീളം അടുത്ത ആറു മാസങ്ങളില്‍ ഇവ വിതരണം ചെയ്യുക. ചരക്കു നീക്കവും വിതരണവും ആയി ബന്ധപ്പെട്ടാവും വൈദ്യുത ത്രിചക്ര വാഹനങ്ങള്‍ പ്രധാനമായും ഉപയോഗിക്കുക.