വി കെ ജാബിര്‍
കോഴിക്കോട്: കോവിഡ് കാലത്തു നാടിനു കാവലായ 108 ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ജീവിതകഥ പറയുന്ന ഹ്ര്വസ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. അമര്‍ജിത്ത് പി.ടി സംവിധാനം ചെയ്ത ഹ്ര്വസചിത്രത്തിന്റെ റിലീസ് സിനിമാ താരം പാഷാണം ഷാജി ഫേസ്ബുക് പേജിലൂടെയാണ് നിര്‍വഹിച്ചത്.
തീര്‍ത്തും പുതുമുഖ താരങ്ങളെ വെച്ചാണ് ചിത്രം അണിയിച്ചൊരുക്കിയത്. വിപിന്‍ ടി കെ, കെ എം ഹാഷിബ് എന്നിവരാണ് കഥയും തിരക്കഥയും ഒരുക്കിയത്. അതിജീവനത്തിന്റെ പാതയില്‍ ഇടക്കെപ്പോഴോ നാം മറന്നു പോവുന്ന മുഖങ്ങളെ, ഇന്നത്തെ ഇരുട്ട് താണ്ടി നാളെയുടെ നല്ല പുലരി സമ്മാനിക്കാന്‍ രാപ്പകലില്ലാതെ പോരാടുന്ന പോരാളികളുടെ ജീവിതം ഓര്‍മിപ്പിക്കുന്ന ഒതുക്കമുള്ള, മനോഹരമായ ചിത്രമാണ് 108. എന്‍ വി പ്രഭീഷ് നിര്‍മിച്ച ഈ ചിത്രത്തില്‍ പുതുമുഖ താരങ്ങളായ ശരത് പി കെ, കാവ്യ സുരേഷ്, ദീപക് സെന്‍, അരുണ്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
അപര്‍ണ ഗോപാലന്റെ വരികള്‍ക്ക് സായ് ബാലന് ആണ് സംഗീതം നല്‍കിയത്. മനോഹരമായ ഗാനം കൊണ്ടും മലയാളക്കര ഒന്നാകെ 108നെ ഏറ്റെടുക്കുമെന്ന് പ്രതീക്ഷയിലാണ് 108ന്റെ അണിയറ പ്രവര്‍ത്തകര്‍.