BREAKING NEWSLATESTNATIONALTOP STORY

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. ഇന്നലെ മാത്രം 75,829 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ വൈറസ് രോഗബാധിതരുടെ എണ്ണം 65,49,374 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 940 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,01,782 ആയി. രാജ്യത്ത് നിലവില്‍ 9,37,625 രോഗബാധിതര്‍ ചികില്‍സയിലുണ്ട്. 55,09,967 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്നലെ (ഒക്ടോബര്‍ മൂന്ന്) വരെയുള്ള ഐസിഎംആര്‍ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 7,89,92,534 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 11,42,131 സാംപിളുകള്‍ പരിശോധിച്ചു.

Related Articles

Back to top button