LATESTNATIONAL

11 പിഎഫ്‌ഐ നേതാക്കളും റിമാന്‍ഡില്‍, പ്രതികളെ വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എന്‍ഐഎ

കൊച്ചി : എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും കൊച്ചി എന്‍ഐഎ കോടതി അടുത്ത മാസം 20 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ട് പോകും. പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. അതിനായി പ്രത്യേക അപേക്ഷ നല്‍കാമെന്നും എന്‍ഐഎ വ്യക്തമാക്കി. ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കിട്ടാനുണ്ടെന്നും എന്‍ഐഎ അറിയിച്ചു. എല്ലാ പ്രതികള്‍ക്കും അടുത്ത ബന്ധുക്കളെ കാണാന്‍ അഞ്ച് മിനിട്ട് സമയം അനുവദിച്ചു. അതേ സമയം, ഇന്നലെ റിമാന്‍ഡ് ചെയ്ത അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍ഐഎ അപേക്ഷയും നല്‍കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker