ലണ്ടന്‍: ഭൂനിരപ്പില്‍ നിന്ന് 115 അടി ഉയരത്തില്‍ സുതാര്യമായ ഒരു നീന്തല്‍ക്കുളം. ഒപ്പം റൂഫ്ടോപ് ബാര്‍, സ്പാ തുടങ്ങിയ എല്ലാ സൗകര്യങ്ങളും. തെക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ എംബസി ഗാര്‍ഡന്‍സ് ആണ് 85 അടിയിലേറെ നീളമുള്ള ‘സ്കൈ പൂള്’ എന്ന് പേരിട്ട ഈ ആകാശകുളം നിര്‍മിച്ചിരിക്കുന്നത്.
നയന്എല്മ്സ് ഏരിയയില്‍ രണ്ട് കെട്ടിടങ്ങളുടെ പത്താം നിലകള്‍ ബന്ധിപ്പിച്ചാണ് ഈ പൂള് നിര്‍മിച്ചിരിക്കുന്നത്. 50 ടണ്ണിലേറെ വെള്ളവും ഭാരവും താങ്ങാന്‍ ഇതിനു ശേഷിയുണ്ടെന്നാണ് എംബസി ഗാര്‍ഡന്‍സ് അവകാശപ്പെടുന്നത്. എക്കെര്സ്ലിഓ കലാഗന് ആണ് ഇതിന്റെ മാസ്റ്റര്‍പ്ലാന്‍ ശില്പികള്.
സുതാര്യമായ, മുകളില്‍ നീന്തുന്നവര്‍ക്ക് താഴെ നിരത്തുകള്‍ കാണാന്‍ കഴിയുന്ന, നിരത്തിലുള്ളവര്ക്ക് നീന്തുന്നവരെ കാണാന്‍ കഴിയുന്ന സ്വച്ഛമായ ഒരു കുളം: എംബസി ഗാര്‍ഡന്‍സ് വെബ്സൈറ്റില്‍ പറയുന്നു. 2013 മുതല്‍ ഈ പൂളിന്റെ നിര്‍മാണം ചര്‍ച്ചയിലായിരുന്നെന്നും വളരെ വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് നിര്‍മാണം ആരംഭിച്ചതെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
മെയ് 19ന് ഉല്‍ഘാടനം നടന്ന ഇവിടേക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുകൂടി സഞ്ചാരികളുടെ ഏറെയാണ്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
എന്നാല്‍ ഇതിന്റെ സുരക്ഷയും മറ്റും ചോദ്യം ചെയ്തും ഏറെപ്പേര്‍ രംഗത്തെത്തുന്നുണ്ട്. ജുറാസ്സിക് പാര്‍ക്ക് സീനുകള്‍ പലരും ഓര്‍മിപ്പിക്കുമ്പോള്‍ മറ്റുചിലര്‍ രസകരവും ചിലര്‍ അപഹാസ്യകരവുമായ രീതില്‍ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും ലക്ഷ്വറി അപ്പാര്ട്മെന്റുകളിലുള്ള ഈ പൂളില്‍ നീന്താന്‍ ലക്ഷങ്ങള്‍ മുടക്കി എത്തി റിസ്ക് എടുക്കാന്‍ താത്പര്യമില്ലെന്ന് പറയുന്നവരുമുണ്ട്.