KERALALATEST

‘കേരളമേ ലജ്ജിക്കുന്നു’, ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുന്നു; ബിരിയാണി വില്‍പ്പന നടത്താന്‍ സമ്മതിക്കുന്നില്ല, കൈകൂപ്പി അപേക്ഷയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക സജ്‌ന

കൊച്ചി: ‘ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുന്നു. കഷ്ടപ്പെട്ട് പണിയെടുത്താണ് ജീവിക്കുന്നത്. എന്നാല്‍ അതിനും ചിലര്‍ സമ്മതിക്കുന്നില്ല’ കണ്ണീരോടെ സജ്‌ന ഷാജി പറയുന്നു. 150 ബിരിയാണിയും 20 ഊണും വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നു. എന്നാല്‍ അതില്‍ 20 ബിരിയാണി മാത്രമാണ് വിറ്റത്. സമീപത്തു തന്നെ ബിരിയാണി കച്ചവടം നടത്തുന്ന ചിലര്‍ തന്റെ ബിരിയാണി വില്‍പനയെ തടസപെടുത്തുന്നെന്നും സജ്‌ന പറയുന്നു.

ഇവരുടെ നിര്‍ദ്ദേശപ്രകാരം ഫുഡ് ഇന്‍സ്‌പെക്ടര്‍ ആണെന്ന വ്യാജേന എത്തിയ ചിലര്‍ ബിരിയാണി വാങ്ങാന്‍ വരുന്നവര്‍ക്കു മുന്നില്‍ വെച്ച് തന്നെ അധിക്ഷേപിക്കുകയും ബിരിയാണി കച്ചവടം നടത്താന്‍ ലൈസന്‍സ് ഉണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു.

പലപ്പോഴായി ഇത് ആവര്‍ത്തിക്കുകയാണ്. ഫുഡ് ആന്‍ഡ് സേഫ്റ്റിയില്‍ നിന്നടക്കം ലൈസന്‍സ് എടുത്തു കൊണ്ടാണ് സജ്‌ന ബിരിയാണി വില്‍പ്പന നടത്തുന്നത്. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ സമീപിച്ചുവെങ്കിലും. ബിരിയാണി വിറ്റുതരാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് പൊലീസിന്റെ മറുപടിയെന്നും സജ്‌ന പറയുന്നു. രണ്ടുദിവസമായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു. ഇതുവരെയായും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker