12 കോടി രൂപയുടെ ചിക്കന്‍ വിംഗ്‌സ് കളവ് നടത്തിയതിന് ഇല്ലിനോയിസിലെ ഒരു സ്‌കൂള്‍ കഫെറ്റീരിയ ഡയറക്ടര്‍ക്ക് 9 വര്‍ഷം തടവ്. 68 -കാരിയായ വെരാ ലിഡല്‍, കൊവിഡ് പാന്‍ഡെമിക്ക് മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണത്രെ ഈ കൊള്ള നടത്തിയത്. 11,000 ചിക്കന്‍ വിംഗ്‌സാണ് ഇവര്‍ സ്‌കൂളിന്റെ കണക്കിലെഴുതി വാങ്ങി മറിച്ചു വിറ്റത് എന്നാണ് പറയുന്നത്.
ഹാര്‍വി സ്‌കൂള്‍ ഡിസ്ട്രിക്റ്റ് 152 -ലെ ഫുഡ് സര്‍വീസ് ഡയറക്ടറായിരുന്നു വെരാ ലിഡല്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിക്കന്‍ വിംഗ്‌സ് എന്ന് കാണിച്ചാണ് ഇവര്‍ ആ കൊള്ള നടത്തിയത് എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ബജറ്റിനേക്കാളും വളരെ അധികം ഉയര്‍ന്ന തുക സാമ്പത്തികബാധ്യതയായി വന്നപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ പരിശോധന നടത്തിയത്. അതിലാണ് ഇത്രയും വലിയൊരു തട്ടിപ്പ് കണ്ടെത്തിയത്.
അധ്യയന വര്‍ഷത്തില്‍ മാസങ്ങള്‍ ശേഷിക്കുമ്പോഴും സ്‌കൂളിന്റെ ഭക്ഷണച്ചെലവ് ബജറ്റിനേക്കാള്‍ 300,000 ഡോളര്‍ ഉയര്‍ന്നതായി ഒരു സ്‌കൂള്‍ ബിസിനസ് മാനേജര്‍ ശ്രദ്ധിച്ചതാണ് ഇത്രയും വലിയൊരു തട്ടിപ്പ് പുറത്തു കൊണ്ടുവന്നതത്രെ.
വലിയ അളവിലുള്ള ചിക്കന്‍ വിംഗ്‌സ് വാങ്ങിയതിലേക്ക് ലിഡല്‍ ഒപ്പിട്ട ഇന്‍വോയ്‌സുകളും സ്‌കൂള്‍ ബിസിനസ് മാനേജര്‍ കണ്ടെത്തി. എന്നാല്‍, ഈ ചിക്കന്‍ വിംഗ്‌സ് ഒന്നും തന്നെ വിദ്യാര്‍ത്ഥികള്‍ക്കുള്ളതായിരുന്നില്ല. കാരണം അതില്‍ എല്ലുകള്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിക്കന്‍ വിംഗ്‌സ് നല്‍കാറില്ലായിരുന്നു എന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞത്.
സ്‌കൂളിലെ മുന്‍ ജീവനക്കാരിയായിരുന്ന ഇവര്‍ 10 വര്‍ഷത്തോളം ജില്ലാ ഫുഡ് സര്‍വീസ് മേധാവിയായി സേവനമനുഷ്ഠിച്ചു. ഇവര്‍ ചിക്കന്‍ വിംഗ്‌സ് കളവുമായി ബന്ധപ്പെട്ട് കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്‌കൂള്‍ ഡിസ്ട്രിക്റ്റിലെ ഫുഡ് പ്രൊവൈഡറായ ഗോര്‍ഡന്‍ ഫുഡ് സര്‍വീസസില്‍ നിന്നാണത്രെ വെരാ ലിഡല്‍ ചിക്കന്‍ വിംഗ്‌സ് ഓര്‍ഡര്‍ ചെയ്തത്. അത് എടുക്കാന്‍ ഒരു സ്‌കൂള്‍ കാര്‍ഗോ വാന്‍ ഉപയോഗിച്ചതായും പറയുന്നു
64 1 minute read