BREAKINGINTERNATIONAL

12 വര്‍ഷമായി ദിവസം അരമണിക്കൂര്‍ മാത്രം ഉറക്കം; കൂടുതല്‍ ഉന്‍മേഷവാനെന്ന് അവകാശവാദവുമായി ജപ്പാന്‍കാരന്‍

ടോക്യോ: ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം വളരെ പ്രധാനമാണ്. 6-8 മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. ഉറക്കക്കുറവുമൂലം തലവേദന, ശ്രദ്ധക്കുറവ്, കൂടിവരുന്ന അസ്വസ്ഥത, തീരുമാനങ്ങളെടുക്കാന്‍ കഴിയായ്ക, അമിതമായി ഉറക്കച്ചടവ് തുടങ്ങിയവ അനുഭവപ്പെടുമെന്നും വിദ?ഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, കഴിഞ്ഞ 12 വര്‍ഷമായി ദിവസത്തില്‍ 30 മിനിറ്റ് മാത്രം ഉറങ്ങുന്ന ഒരാളെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഡെയ്സുകെ ഹോറി എന്ന ജാപ്പനീസ് പൗരനാണ് 12 വര്‍ഷമായി ദിവസവും 30 മിനിറ്റ് മാത്രം ഉറങ്ങുന്നത്. തന്റെ ശരീരത്തെയും തലച്ചോറിനെയും ഇത്തരത്തില്‍ 30 മിനിറ്റ് മാത്രം ഉറങ്ങുന്നതിന് പരിശീലിപ്പിച്ചതാണെന്നും ഈ ശീലം തന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തിയെന്നും ഇദ്ദേഹം അവകാശപ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദീര്‍ഘനിദ്രയേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ഉറക്കമാണ് ആവശ്യമെന്നാണ് സംരംഭകനായ ഹോറിയുടെ വിശ്വാസം. ജോലിയില്‍ സ്ഥിരമായ ശ്രദ്ധ ആവശ്യമുള്ള ആളുകള്‍ക്ക് ദീര്‍ഘമായ ഉറക്കത്തേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ഉറക്കം കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന് ഹോറി പറയുന്നു.
ഹോറിയേക്കുറിച്ച് ഒരു ജാപ്പനീസ് ടിവി ‘വില്‍ യു ഗോ വിത്ത് മി?’ എന്ന പേരില്‍ ഒരു റിയാലിറ്റി ഷോയും സംഘടിപ്പിച്ചിരുന്നു. മൂന്ന് ദിവസം അദ്ദേഹത്തെ സൂക്ഷ്മമായി പഠിച്ചു. 26 മിനിറ്റുകള്‍ മാത്രം ഉറങ്ങിയ ഒരു ദിവസം വളരെ ഉത്സാഹത്തോടെ അദ്ദേഹം ഉണരുന്നതും ജോലിചെയ്യുന്നതും ജിമ്മില്‍ പോകുന്നതുമായ ദിനചര്യ കാണികളെ ആശ്ചര്യപ്പെടുത്തി.
ഉറക്കത്തെയും ആരോഗ്യത്തെയും കുറിച്ച് ക്ലാസുകള്‍ നടത്തുന്നതിനായി ഹോറി 2016-ല്‍ ജപ്പാന്‍ ഷോര്‍ട്ട് സ്ലീപ്പേഴ്സ് ട്രെയിനിങ് അസോസിയേഷന്‍ സ്ഥാപിച്ചു. 2,100-ലധികം വിദ്യാര്‍ഥികളെ അള്‍ട്രാ ഷോര്‍ട്ട് സ്ലീപ്പേഴ്‌സ് ആകാന്‍ അദ്ദേഹം പരിശീലിപ്പിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button