ഉറക്കം ഇഷ്ടമുള്ള കൂട്ടത്തിലാണോ നിങ്ങള്‍? ദിവസവും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങിയില്ല എങ്കില്‍ ക്ഷീണം അനുഭവപ്പെടുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ ജപ്പാനില്‍ നിന്നുള്ള 36 കാരനായ ഡെയ്സുകെ ഹോറിയുടെ ഉറക്കത്തെപ്പറ്റി മനസ്സിലാക്കിയാല്‍ ഞെട്ടും. കഴിഞ്ഞ 12 വര്‍ഷമായി വെറും 30 മിനിറ്റ് മാത്രമാണ് ഹോറി ദിവസവും ഉറങ്ങുന്നത്.
ഇത്രയും കുറച്ച് സമയം ഉറങ്ങുന്നത് തനിക്ക് യാതൊരു ആരോഗ്യപ്രശ്നവും സൃഷ്ടിച്ചിട്ടില്ല എന്ന് മാത്രമല്ല തന്നെ കൂടുതല്‍ ഊര്‍ജസ്വലനാക്കുകയും ആരോഗ്യവാക്കുകയും ചെയ്യുന്നു ഹോറി പറയുന്നു. ഹോറി ജപ്പാനിലെ ഷോര്‍ട്ട് സ്ലീപ്പര്‍ അസോസിയേഷന് ചെയര്‍മാനാണ്. കൂടുതല്‍ ഫലപ്രദമായ തന്റെ ജീവിതശൈലി പിന്തുടരാന് നൂറുകണക്കിന് ആളുകളെ ഉറക്കസമയം കുറയ്ക്കുന്നതിനുള്ള പോംവഴികള്‍ ഹോറി പഠിപ്പിക്കുന്നു.
ഒരു ദിവസം താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്തു തീര്‍ക്കാന്‍ 16 മണിക്കൂര്‍ പോരാ എന്നാണ് ഹോറി പറയുന്നത്. അപ്പോള്‍ പിന്നെ ഉറങ്ങി സമയം കളയാനാവില്ലല്ലോ? ഇതോടെയാണ് ഉറക്കത്തിന്റെ സമയക്രമം എട്ട് മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയ്ക്കുന്നതിനുള്ള രീതികള്‍ ഫോറി പരീക്ഷിക്കാന്‍ തുടങ്ങിയത്.
താന്‍ ‘തള്ളുകയല്ല’ എന്ന് വ്യക്തമാക്കാന്‍ ജനപ്രിയ ജാപ്പനീസ് ടിവി ഷോയുടെ കാമറ ടീമിനെ മൂന്ന് ദിവസത്തേക്ക് തന്നെ പിന്തുടരാന് ഫോറി അനുവദിച്ചിരുന്നു. ഈ ദിവസങ്ങളില്‍ അര മണിക്കൂറോ അതില്‍ താഴെയോ സമയം മാത്രമേ ഫോറി ഉറങ്ങിയിട്ടുള്ളൂ. ആദ്യ ദിവസം, ഹോറി രാവിലെ 8 മണിക്ക് ഉണര്‍ന്ന് ജിമ്മില്‍ പോയി വന്നശേഷം വായിക്കുകയും, എഴുതുകയും, മറ്റുള്ളവരുമായി സമയം ചിലവിടാനും സമയം കണ്ടെത്തി. അന്നേ ദിവസം പുലര്‍ച്ചെ 2 മണിയോടെ ഉറങ്ങിയ ഫോറി 26 മിനിറ്റിനുശേഷം അലാറം ഇല്ലാതെ തന്നെ ഉണര്‍ന്നു. ഉടന്‍ കടലില്‍ സര്‍ഫിംഗിന് പോയ ഫോറി കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന് ജിമ്മില്‍ പോയി.
രാത്രികള്‍ വീഡിയോ ഗെയിമുകള്‍ കളിക്കാനും ഫോറി സമയം കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം സമയം ചിലവിടാനായി അവര്‍ക്കും ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ പരിശീലനം നല്‍കുകയാണ് ഫോറി ഇപ്പോള്‍. തനിക്ക് ഉറക്കം വരുന്നതായി തോന്നുമ്പോള്‍ ഉറക്കം വരാതിരിക്കാന്‍ കഫീന്‍ കഴിക്കുന്നുണ്ടെന്ന് ഫോറി പറയുന്നു.
വര്‍ഷങ്ങളോളം പരിശ്രമിച്ച ശേഷമാണ് ക്രമേണ ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറച്ചതായി ഹോറി പറയുന്നത്. അതെ സമയം ആരോഗ്യകരമായ ജീവിതശൈലിയില്‍ ഒരാള്‍ ആറ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ദിവസവും ഉറങ്ങണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.