മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ 8.10 നായിരുന്നു അക്കിത്തത്തിന്റെ മരണം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാവിലെ 10.30ന് സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനം. ഉച്ചയോടെ ഭൗതികശരീരം പാലക്കാട് കുമരനെല്ലൂരിലെ വീട്ടില്‍ എത്തിക്കും. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിയോടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.