BREAKING NEWSKERALALATEST

ജോസ് കെ മാണിയുടെ കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നില്‍ക്കും,  പ്രവേശനത്തെ സിപിഐ എതിര്‍ക്കില്ല

തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ തീരുമാനം. ജോസ് കെ മാണിയുടെ കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നില്‍ക്കാന്‍ ഇന്നു ചേര്‍ന്ന എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.

ഇടതു മുന്നണിയാണ് ശരിയെന്ന ജോസ് കെ മാണിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് സിപിഐ നേതൃയോഗം വിലയിരുത്തി. ജോസ് കെ മാണി രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം മുന്നണിയിലേക്കു വരുന്നത് ഗുണമെന്ന് എല്‍ഡിഎഫ് ഘടകകക്ഷികള്‍ കരുതുന്നെങ്കില്‍ അതിനൊപ്പം നില്‍ക്കും. യുഡിഎഫ് ദുര്‍ബലപ്പെടുന്നത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തേണ്ടതാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ജോസ് പക്ഷത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ജില്ലാഘടകങ്ങളും ചില സംസ്ഥാന നേതാക്കളും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker