അന്തരിച്ച കന്നഡ നടന് ചിരഞ്ജീവി സര്ജയ്ക്കും നടി മേഘ്ന രാജിനും ആണ്‍കുഞ്ഞ് പിറന്നു.വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ചിരഞ്ജീവിയുടെ സഹോദരന് ധ്രുവ് സര്‍ജയാണ് കുഞ്ഞ് പിറന്ന കാര്യം ഇൻസ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.ചേട്ടന്റെയും ചേട്ടത്തിയുടെയും കുഞ്ഞിനെ കൈയിലെടുത്ത് നില്ക്കുന്ന ചിത്രവും ധ്രുവ് പങ്കുവച്ചിട്ടുണ്ട്.അമ്മയ്ക്കും കുഞ്ഞിനും എല്ലാവിധ ആശംസകളും നേർന്നു കൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.</p>