ENTERTAINMENT

ഇന്ത്യന്‍ സിനിമയിലെ ‘ബാഹുബലി’ക്ക് പിറന്നാള്‍

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹരമായ ആക്ഷൻ ഹീറോ പ്രഭാസിന് ഇന്ന് പിറന്നാൾ. പ്രഭാസിന്റെ തീപാറുന്ന ആക്ഷൻ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയമായ അഞ്ചു ചിത്രങ്ങൾ ഇവിടെ പരിചയപ്പെടാം. ഒപ്പം പ്രഭാസിന്റെ പറ്റി പ്രേക്ഷകർ അറിയാത്ത ചില കാര്യങ്ങളും: ബാഹുബലി 2: രാജമൗലി ചിത്രം ബാഹുബലി രണ്ടാം ഭാഗം യുദ്ധ സീക്വന്സുകളുടെ ബാഹുല്യവും പ്രഭാസിന്റെ മിന്നുന്ന പ്രകടനവും കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ്. മഹേന്ദ്ര ബാഹുബലിയും പൽവാൾ ദേവനും തമ്മിലെ ഒൻപതു മിനിറ്റ് യുദ്ധ രംഗം ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്

റിബൽ: അച്ഛനമ്മമാരെ കൊന്നവരോട് പകപോക്കുന്ന ഋഷിയായി പ്രഭാസ് വേഷമിട്ട ചിത്രം. സ്റ്റീവൻ, റോബർട്ട് എന്നിവർക്കുള്ള കെണിയൊരുക്കുകയാണ് ഋഷി. എന്നാൽ കാമുകിയെ (തമന്ന) റോബർട്ട് തട്ടിക്കൊണ്ടു പോകുന്നതോടെ ഋഷി കെണിയിലകപ്പെടുന്നു. ഇരുവരെയും തട്ടിക്കൊണ്ടു പോയ സ്ഥലത്ത് വച്ച് നടക്കുന്ന ഋഷിയുടെയും റോബെർട്ടിന്റെയും ഫൈറ്റ് ഈ സിനിമയിലെ പ്രപാദന സംഘട്ടന രംഗമാണ്

Related Articles

Back to top button