BREAKINGKERALANEWS
Trending

13കാരി നാ​ഗർകോവിലിൽ എത്തി; റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി

തിരുവനന്തപുരത്ത് നിന്ന് കാണാതായി പെൺകുട്ടി നാ​ഗർകോവിലിൽ എത്തിയെന്ന് കണ്ടെത്തൽ. പെൺകുട്ടി നാ​ഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ദൃശ്യങ്ങളിൽ പെൺകുട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കന്യകുമാരിയിലേക്ക് പെൺകുട്ടി യാത്ര തുടർന്നുവെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറർഞ്ഞു.നാ​ഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം പെൺകുട്ടി ട്രെയിനിൽ തിരികെ കയറി. കുപ്പിയിൽ വെള്ളമെടുത്ത ശേഷമാണ് ട്രെയിനിലേക്ക് തിരികെ കയറിയത്. പ്ലാറ്റ്ഫോമിലേക്ക് മാത്രമാണ് ഇറങ്ങിയത്. റെയിൽവേ സ്റ്റേഷന് പുറത്തേക്ക് കുട്ടി പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ‌ പറഞ്ഞു. ഇന്നലെ വൈകിട്ട് 3.30നാണ് പെൺകുട്ടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയത്. കന്യാകുമാരിയിൽ വീണ്ടും തിരച്ചിൽ നടത്തും.കന്യാകുമാരിയിലെ തെരച്ചിൽ സാധ്യത പൂർണമായി തള്ളാതെ കഴക്കൂട്ടം പോലീസ്. കന്യാകുമാരിയിൽ എത്തി സിസിടിവി ഇല്ലാത്ത വഴിയിലൂടെ പെൺകുട്ടിക്ക് കടന്നു പോകാനുള്ള സാധ്യത നിലനിൽക്കുന്നു. അങ്ങനെയൊരു സൂചനയോ ദൃശ്യമോ വിവരങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതിനുള്ള ശ്രമം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button