LOCAL NEWSMALAPPURAM

ടാലന്റ് പബ്ലിക് സ്കൂൾ ഓൺലൈൻ കിഡ്സ് ആർട്ട് ഫെസ്റ്റിവൽ അവിസ്മരണീയമായി.

വടക്കാങ്ങര. ടാലെന്റ്റ്  പബ്ലിക് സ്കൂൾ സംഘടിപ്പിച്ച   ഓൺലൈൻ കിഡ്സ്  ആർട്ട് ഫെസ്റ്റിവൽ വേറിട്ട അനുഭവമായി.ആടിയും പാടിയും കഥ പറഞ്ഞും അഭിനയത്തിന്റെയും  ഭാവനയുടേയും ചിറകിലേറി കുരുന്നു പ്രതിഭകള്‍ വിസ്മയം തീര്‍ത്തപ്പോള്‍ അധ്യാപകരും രക്ഷിതാക്കളും  കുട്ടികളുമൊക്കെ ആസ്വാദനത്തിന്റെ  പുതിയ തലങ്ങളുണ്ടാക്കിയ ആത് മനിര്‍വൃതിയില്‍ സായൂജ്യം കൊണ്ടു.
കുട്ടികളുടെ സര്‍ഗ വാസനകളെ വളര്‍ത്താനും സമൂഹത്തിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്തുവാനും കലോല്‍സവങ്ങൾ  ‍സഹായകമാണെന്നും  ഇത്തരം  കഴിവുകൾ പരിപോഷിപ്പിക്കുവാൻ നൂതന മാർഗ്ഗങ്ങൾ കണ്ടെത്തിയത് വളരെ പ്രശംസനീയമായമാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
മങ്കട നിയോജക മണ്ഡലം  എം. എല്‍. എ. ടി. എ. അഹമദ് കബീർ പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുൽ ഖാദർ  അധ്യക്ഷത വഹിച്ചു. പ്രശസ്ത എഡ്യൂക്കേഷണൽ മോട്ടിവേറെററും കോർപറേറ്റ് ട്രെയിനറുമായ ശ്രീ. മധു ഭാസ്കരൻ മുഖ്യാധിതിയായിരുന്നു.
സ്‌ക്കൂള്‍ സി. ഇ. ഒ. യാസിർ കരുവാട്ടിൽ,  പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യാ ഐസക്, വൈസ് പ്രിന്‍സിപ്പല്‍ ഫര്‍സാന പി.വി, മാനേജര്‍ ജൗഹറലി തങ്കയത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
സി.സി.എ. മേധാവി ശശികുമാര്‍ സോപാനത്ത് സ്വാഗതവും അസിസ്റ്റന്റ് സി. സി. എ. സഫ്ന ടീച്ചർ നന്ദിയും പറഞ്ഞു.

Related Articles

Back to top button