
കഴിഞ്ഞ ആഴ്ചയാണ് പൃഥ്വിരാജിന് കോവിഡ് പോസിറ്റീവായത്. ‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.
താൻ കോവിഡ് പോസിറ്റീവായ വിവരം പൃഥ്വിരാജ് ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. “ഒക്ടോബർ ഏഴു മുതൽ ഡിജോ ജോസ് ആന്റണിയുടെ ‘ജനഗണമന’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാൻ. കോവിഡ് മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചുകൊണ്ടാണ് ഞങ്ങൾ ഷൂട്ടിങ് മുന്നോട്ടകൊണ്ടുപോയത്. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കോർട്ട് റൂം ഷൂട്ട് കഴിഞ്ഞതിന്റെ അവസാനദിവസം വീണ്ടും ഞങ്ങൾ ടെസ്റ്റ് നടത്തി. നിർഭാഗ്യവശാൽ, ടെസ്റ്റ് പോസിറ്റീവ് ആവുകയും ഞാൻ ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയുമാണ്. ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, മറ്റ് ബുദ്ധിമുട്ടുകളുമില്ല.” കോവിഡ് പോസിറ്റീവ് വാർത്ത സ്ഥിരീകരിച്ചു കൊണ്ട് പൃഥ്വിരാജ് പറഞ്ഞു.