BREAKING NEWSLATESTNATIONAL

137 ദിവസത്തിനു ശേഷം ഇന്ധനവില കൂട്ടി; പെട്രോള്‍–ഡീസല്‍ പുതിയ വില ഇന്ന് മുതല്‍

മുംബൈ: നാലു മാസത്തിനു ശേഷം ഇതാദ്യമായി ഇന്ത്യയില്‍ പെട്രോള്‍–ഡീസല്‍ വില കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അനങ്ങാതിരുന്ന ശേഷം ഇപ്പോഴാണ് ഇന്ധന വിലയാണ് കൂടിയിരിക്കുന്നത്.
രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയും കൂടി. 137 ദിവസത്തിനുശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്‌കരിക്കുന്നത്. കൊച്ചിയില്‍ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി.
ഡീസലിന് 91.42ല്‍ നിന്ന് 85 പൈസ കൂടി 92.27ലുമെത്തി.ഇന്ന് ഉയര്‍ന്ന വില പ്രാബല്യത്തില്‍ വരും.
നവംബറില്‍ ദീപവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്‌കരിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷപശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ 115 ഡോളറിനുമുകളിലാണ് ക്രൂഡ് ഓയില്‍ വില.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker