KERALALATESTTOP STORY

പരശുരാമൻ മഴുവെറിഞ്ഞ് നേടിയതാണോ കേരളം 

സുധർമ്മ .സി.ജെ
(അധ്യാപിക – കോപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ് , തൃശൂർ)
      അറുപത്തി നാലിലും അംഗ കാന്തിയോടെ കേരളം. ഉയിർത്തെഴുന്നേല്പിന്റെ  ഉത്സവമായി പിന്നേം കേരളം പിറന്നിരിക്കുന്നു.
         മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിയോജിപ്പിച്ചു കൊണ്ട് ഐക്യ കേരളം നിലവിൽ വന്നതിന്റെ ഓർമ്മ കൂടിയാണ് കേരളപ്പിറവി ദിനം . ഭിന്നിച്ചു കിടന്ന മലയാളികളെ ഒന്നിച്ചു കൊണ്ടുവരുവാനുള്ള മോഹമാണ് യഥാർത്ഥത്തിൽ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലൂടെ ലക്ഷ്യമിട്ടത്.
        1946 കാലഘട്ടം. അന്നത്തെ കൊച്ചീ രാജാവായിരുന്ന കേരള വർമ്മ കേരള സംസ്ഥാന രൂപീകരണത്തിന് താൻ അനുകൂലമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത് , ഐക്യകേരളമെന്ന ആശയത്തിന് കിട്ടിയ ആദ്യത്തെ അംഗീകാരമായിരുന്നു. കേന്ദ്ര സർക്കാർ സംസ്ഥാന പുന:സംഘടനാ ബിൽ പാർലമെന്റിൽ പാസാക്കിയ തോടെയാണ് ഐക്യ കേരളം 1956 നവംബർ 1 ന് നിലവിൽ വന്നത്. ഈ നിയമപ്രകാരം തോ വള, അഗ സ്ഥീശ്വരം, കൽക്കളം , വിളവംകോട് എന്നീ നാല് തെക്കൻ താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും തിരുക്കൊച്ചിയിൽ നിന്ന് വേർപെടുത്തി. ശേഷിച്ച തിരുക്കൊച്ചി സംസ്ഥാനത്തോട് മലബാർ ജില്ലയും കാസർകോട് താലൂക്കും ചേർന്നപ്പോൾ ഐക്യ കേരളം യാഥാർത്ഥ്യമായി.
കേരളത്തിന്റെ ഉല്പത്തിയെ സംബന്ധിച്ച് നിരവധി കഥകളുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായതും ഇന്നും നില നിൽക്കുന്നതുമായ ഒന്നാണ് പരശുരാമ കഥ.
     പരശുരാമൻ മഴുവെറിഞ്ഞ് നേടിയ താണത്രേ കേരളം.
വസ്തുതാപരമായ തെളിവുകളുടെ അഭാവത്തിലും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുകയാണ് ഈ ഉല്പത്തിക്കഥ
പരശുരാമനാൽ സൃഷ്ടിക്കപ്പെട്ടു കേരളം എന്ന ഐതിഹ്യത്തിൽ ചരിത്രപരമായ തെളിവുകളുടെ അഭാവമുണ്ട്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന് അറബിക്കടൽ നൽകിയ പാരിതോഷികമാണ് നമ്മുടെ കേരളമെന്ന് വിജ്ഞാനദാഹികളും വിശ്വസിച്ചു പോരുന്നു.
     കേരളത്തെ അഭിമാനപൂർവ്വം ഭാർഗവ ക്ഷേത്രമെന്നും, പരശുരാമ ക്ഷേത്രമെന്നും പേരു ചൊല്ലി വിളിക്കുമ്പോഴും – ചരിത്രപരമായ സത്യം വഴിമാറി നിൽക്കുന്നു.
     ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് അറ്റത്ത് സ്ഥിതി ചെയ്യുന്ന അതി പ്രാചീനവും അതി സുന്ദരവുമായ നാടാണല്ലോ നമ്മുടെ കേരളം. ദൈവത്തിന്റെ സ്വന്തം നാടായ കേരളം! ഐ തീഹ്യ പ്രകാരം സഹ്യപർവത നിരകൾക്കും , അറബിക്കടലിനും മധ്യേ വടക്ക് ഗോകർണ്ണം മുതൽ തെക്ക് കന്യാകുമാരി വരെ വിസ്തൃതമായി ലസിക്കുന്ന ഹരിത സൗഭാഗ്യ മണ്ണ്.
    മലബാർ, കൊച്ചി , തിരുവിതാംകൂർ വിഭജനത്തെത്തുടർന്ന് തിരു-കൊച്ചി സംയോജനവും , തുടർന്ന് 1956 നവംബർ 1 ന് കേരളം പിറക്കുകയുമല്ലേ ചെയ്തത്. അപ്പോൾ പിന്നെ പരശുരാമൻ മഴുവെറിഞ്ഞ് നേടിയതാണ് കേരളം എന്ന മിത്തിൽ വിശ്വ സനീയമായിട്ടുള്ള പൊരുളെന്താണ്. കഥകളിലും ഐ തീഹ്യങ്ങളിലും മിത്തുകൾക്ക് പ്രാധാന്യമുണ്ട്. സമൂഹത്തിന്റെ ഈടുവയ്പുകളായ മിത്തുകൾ ഭാവനയിൽ വിരിയുന്നവയാണല്ലോ. മിത്തുകൾ മിത്തുകൾ മാത്രമായിരിക്കേ പരശുരാമനുമായി ബന്ധപ്പെട്ട കേരളോൽപ്പത്തിക്കഥയും അങ്ങനെ തന്നെയായിരിക്കാം
     ശ്രേ ഷ്ഠനായ ജമദഗ്നി മഹർഷിയുടേയും ക്ഷത്രിയവംശജയായ രേണുകയുടേയും പുത്രനായി ജനിച്ച പരശുരാമൻ മാതാപിതാക്കളുടെ ഗുണമഹിമയിലാണ് ജീവിച്ചു പോന്നത്. ധ്യാനം കൊണ്ട് ആത്മ ബലം നേടിയ പരശുരാമൻ , പരമശിവനിൽ നിന്ന് പരശു നേടിയെടുത്തു. തിന്മയെ തകർത്ത് ലോകത്ത് നന്മ നിലനിർത്തുന്നതിനായി മഹേശ്വരൻ നൽകിയ ദൈവദത്തമായ മഴു, സ്വന്തം മാതാവിന്റെ കഴുത്തറുക്കുവാനായാണ് ഉപയോഗപ്പെട്ടത്. കാലം കടന്നുപോകവേ പിതാ വിന്റെ അന്ത്യത്തിനും കുലത്തിന്റെ നാശത്തിനും കാരണമായി മാറുന്നു ആ മഴു .
     സ്വന്തം സ്വത്വം തിരിച്ചറിഞ്ഞതോടെ, തന്നിലെ അഹന്ത തിരിച്ചറിഞ്ഞതോടെ , പശ്ചാത്താപ വിവശനായി രാമൻ ഭാരത ഭുഖണ്ഡം മുഴുവൻ അലഞ്ഞു നടന്നു എന്നാണ് കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നത്.
      താൻ മൂലം ഒട്ടേറെ ജീവിതങ്ങൾ ഇല്ലാതായല്ലോ എന്ന് മനം നൊന്ത ഭൃഗുരാമൻ – ഈ ഭൂമിയിൽ ജീവിക്കുവാൻ പോലും തനിക്കിനി അർഹതയില്ലെന്നു ചിന്തിച്ച് കയ്യിലിരുന്ന മഴു കടൽപ്പരപ്പിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്. പരമയോഗിയായിത്തീരുവാൻ കഴിയാത്ത പരശുരാമൻ, സത്യധർമ്മങ്ങൾ പാലിക്കപ്പെടുന്ന ഒരു നാടിനെക്കുറിച്ച് സ്വപ്നം കാണുന്നു. പുന സൃഷ്ടിക്കായി ദീർഘകാലം തപസ്സനുഷ്ഠിക്കുന്നു. തപസ്സിൽ നിന്നുണർന്ന പരശുരാമൻ തന്റെ മുന്നിൽ കാണുന്ന സുന്ദരഭുമിയെ കണ്ണിമയ്ക്കാതെ നോക്കി. തന്റെ മഴു ചെന്നു പതിച്ചിടത്ത് ആഘോഷങ്ങളും ആരവങ്ങളും സന്തോഷവും നിറഞ്ഞ ഒരു പ്രദേശം കണ്ടു.
അപ്പോഴും ഇതു താൻ നേടിയെടുത്ത നേട്ടമാണെന്നും, തന്റെ പ്രവൃത്തികൾ ആരുമറിഞ്ഞിട്ടില്ലെന്നും ഗൂഢമായി ചിന്തിച്ച്‌ സ്വയം സംതൃപ്തിയടയുന്നു.
         ഈ പരശുരാമൻ മഴുവെറിഞ്ഞ് നേടിയ താണോ നമ്മുടെ സൂന്ദര കേരളം!

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker