BREAKING NEWSLATESTNATIONAL

15 വര്‍ഷമായിട്ടും പ്രമോഷനില്ല, എന്‍ജിനീയറെ കൊല്ലാന്‍ 20 ലക്ഷം രൂപയ്ക്ക് ജീവനക്കാരുടെ ക്വട്ടേഷന്‍

മുംബൈ: സ്ഥാനക്കയറ്റം നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ എന്‍ജിനീയറെ കൊല്ലാനായി ജൂനിയര്‍ എന്‍ജിനീയര്‍മാര്‍ വാടകക്കൊലയാളിയ്ക്ക് പണം നല്‍കിയതായി കേസ്. മുംബൈയിലാണ് സംഭവം നടന്നത്. ഓഫീസില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ വിസമ്മതിച്ചതാണ് ഇതിനു കരാണമെന്നാണ് പോലീസ് പറയുന്നത്.
ഇവര്‍ നല്‍കിയ നിര്‍ദേശം അനുസരിച്ച് ബൈക്കിലെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശികളായ രണ്ടംഗ സംഘം എന്‍ജിനീയറെ സെപ്റ്റംബര്‍ 29ന് വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കഷ്ടിച്ച് രക്ഷപെടുകയാിരുന്നു. മിറാ ഭയന്തറില്‍ നിന്ന് ബോറിവലിയിലെ വീട്ടിലേയ്ക്ക മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കേസില്‍ വഴിത്തിരിവുണ്ടായതോടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മിറാ ഭയന്തര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജൂനിയര്‍ എന്‍ജിനീയര്‍മാരാണ് പ്രതികള്‍. കൂടാതെ എന്‍ജിനീയര്‍ക്കെതിരെ വെടിയുതിര്‍ത്ത ഉത്തര്‍പ്രദേശില്‍ നിന്നുള്ള വാടകക്കൊലയാളിയും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് കേസില്‍ ആറ് അറസ്റ്റുകളും നടന്നിട്ടുള്ളത്. യശ്വന്ത് ദേശ്മുഖ് (49), ശ്രീകൃഷ്ണ മൊഹിതേ (46) എന്നിവരാണ് കേസില്‍ അറസ്റ്റിലായ ജൂനിയര്‍ എന്‍ജിനീയര്‍മാര്‍. ഇവര്‍ ദീപക് ഖംബിത് എന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താനായി 20 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അഡ്വാന്‍സായി 10 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
എംബിഎംസിയിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ ദീപക്കിനെ സെപ്റ്റംബര്‍ 29നായിരുന്നു ഇവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. മിറാ റോഡിലൂടെ ബോറിവലി ലക്ഷ്യമാക്കി കാറില്‍ പോകുകയായിരുന്നു ദീപക്. ഈ സമയം, പ്രതികളായ അമിത് സിന്‍ഹ, അജസ് സിങ് എന്നിവര്‍ ബൈക്കില്‍ പിന്തുടരുന്നുണ്ടായിരുന്നു. അജയ് സിങ് ബൈക്കോടിക്കുമ്പോള്‍ പിന്നിലിരുന്ന സിന്‍ഹ ദീപക്കിനെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ കാറിന്റെ ചില്ലകുള്‍ പൊട്ടിയെങ്കിലും ദേഹത്ത് വെടിയേറ്റിരുന്നില്ല. ചില്ല് തറച്ചുള്ള നിസ്സാര പരിക്ക് മാത്രമാണ് ഉണ്ടായത്.
പ്രതികളായ എന്‍ജിനീയര്‍മാര്‍ 2004ലാണ് എംബിഎംസിയില്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ ഹേമന്ദ് നാഗ്രലേ പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് ഇതുവരെയും പ്രധാനപ്പെട്ട എന്തെങ്കിലും ചുമതലയോ സ്ഥാനക്കയറ്റമോ നല്‍കിയിരുന്നില്ല. ഇതില്‍ രോഷം പൂണ്ട പ്രതികള്‍ വാടക കൊലയാളികളെ സമീപിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് പോലീസ് പ്രദീപ് കുമാര!് പഥക്, രാജു വിശ്വകര്‍മ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഭദോഹി ജില്ലയില്‍ നിന്ന് അമിത് സിന്‍ഹയെയും യുപിയിലെ ഘാസിപൂരില്‍ നിന്ന് അജയ് സിങിനെയും അറസ്റ്റ് ചെയ്തത്. ദീപക് ഖംബിദിനെ കൊല്ലാന്‍ ക്വട്ടേഷന നല്‍കിയ സംഘവുമായി രാജു വിശ്വകര്‍മ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ പറഞ്ഞു. ഇയാള്‍ക്ക് മുന്‍പ് ഛോട്ടാ രാജനും ഡികെ റാവുവുമായും ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. മുന്‍പ് മലാഡിലെ ഒരു വെടിവെയ്പ്പ് കേസിലും ഇവര്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker