ENTERTAINMENTBOLLYWOOD

ബോളിവുഡ് ലഹരിമരുന്ന് കേസ്: അര്‍ജുന്‍ രാംപാലിന് എന്‍സിബി നാളെ ചോദ്യം ചെയ്യും

ബോളിവുഡ് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്‍ അര്‍ജുന്‍ രാംപാലിന് നാര്‍കോടിക്‌സ് ബ്യൂറോ സമന്‍സ് അയച്ചു. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. അര്‍ജുന്‍ രാംപാലിന്റെ കാമുകി ഗബ്രിയേല ദിമിത്രിദെസിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് ഗബ്രിയേലയെ ചോദ്യം ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച്ച അര്‍ജുന്റെ ജുഹൂവിലുള്ള വസതിയില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും ചില ഇലക്ട്രോണിക് ഗാഡ്ജറ്റ്‌സുകള്‍ സംഘം കണ്ടെടുത്തതായാണ് സൂചന. ഗബ്രിയേലയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചിട്ടില്ലെന്നും അര്‍ജുനെ കൂടി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം ഗബ്രിയേലയുടെ സഹോദരന്‍ അഗിസിലോസിനെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം അര്‍ജുന്‍ രാംപാലിനെതിരെയും നീണ്ടത്. ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളുമായി അഗിസിലോസിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയായിരുന്നു അറസ്റ്റ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker