പ്രജീഷ ജയരാജ്
ഒറ്റപ്പെട്ട തുരുത്തിൽ
തെളിഞ്ഞ ചില വസന്തങ്ങൾ
അറിയാതെ പൂത്ത ചില
സ്പന്ദനങ്ങൾ
പിറവിക്കുമപ്പുറം ചില
അദൃശ്യനൂലാൽ ബന്ധിപ്പിച്ചവ
ഇന്ന് ഒരുമിച്ച് അരികുപറ്റി
അകലുന്ന ചില സമദൂര സിദ്ധാന്തങ്ങൾ പോലെ
എത്രയിഷ്ടമെങ്കിലും ചേർത്ത്
നിർത്താൻ കഴിയാതെ പോവുന്ന
മൗനാക്ഷരങ്ങൾ
സ്വപ്നത്തിനു മുൻപ് പൂർണ്ണമായ് തെളിയുന്നവ
ഉണരുമ്പോൾ മങ്ങലേൽക്കുന്നവ
എന്നിട്ടുമിനിയുള്ളവയെ ഞാൻ പതിരില്ലാതെ
കുറിക്കുകയാണ് ഇനിയൊരിക്കലേക്ക്
മാറ്റിവയ്ക്കാതെ..