KERALALATEST

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ നര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ നര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി ബിനീഷിനെ എന്‍സിബി ഓഫീസിലേക്ക് കൊണ്ടുപോയി.കസ്റ്റഡിയില്‍ വാങ്ങാനായി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

അതേസമയം കേസുമായി  ബന്ധപ്പെട്ട് ബിനീഷിന്റെ െ്രെഡവര്‍ അനിക്കുട്ടനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. നാളെ എത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ്. ബിനീഷിന്റെ അക്കൗണ്ടുകളിലേയ്ക്കു പണം അയച്ചത് അനിക്കുട്ടന്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

Related Articles

Back to top button