LOCAL NEWSKOTTAYAM

ഉഴവൂര്‍ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.എം മാത്യുവിനെ പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് ഉഴവൂര്‍ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് (എം) ലെ പി.എം മാത്യുവിനെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് (എം)ലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ജില്ലയിലെ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ പി.എം മാത്യൂവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്തു.പി.എം മാത്യുവിന്റെ വിജയം സുനിശ്ചിതം എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പി.എം മാത്യൂ രാഷ്ട്രീയ,മതമേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് പിന്തുണ തേടി. പൊതുപ്രവര്‍ത്തന മികവിന്റെ അംഗീകാരമായി സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നുവെന്ന് പി.എം മാത്യു പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.സി.(എം)ന്റെ ഉഴവൂര്‍ കോളേജ് യൂണിറ്റ് പ്രസിഡന്റായിട്ടാണ് പി.എം മാത്യു പൊതുപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.കെ.എസ്.സി.(എം)ന്റെ ജില്ലാ സെക്രട്ടറി,ഉഴവൂര്‍ കോളേജ് യൂണിയന്‍ ഭാരവാഹി,
പാലാ നിയോജകമണ്ഡലം സെക്രട്ടറി, ഉഴവൂര്‍ മണ്ഡലം പ്രസിഡന്റ് എന്നിങ്ങനെ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയിലെയും വിവിധ സ്ഥാനങ്ങള്‍ വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി 2010- 2015 കാലയളവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (എം)പാര്‍ട്ടിയുടെ കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചുവരുന്ന പി.എം മാത്യു നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും
നേതൃത്വത്തില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ച്ചവച്ചിട്ടുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker