ENTERTAINMENTMALAYALAM

ബിനീഷ് കോടിയേരിയെ പുറത്താക്കണം; ‘അമ്മ’ യോഗത്തില്‍ ആവശ്യമുന്നയിച്ച് അംഗങ്ങള്‍

കൊച്ചി: ബെംഗളുരു മയക്കു മരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ നടൻ കൂടിയായ ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ.  ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച് ആവശ്യമുയർന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ യോഗം  പുരോഗമിക്കുകയാണ്.

മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതായാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പുറത്താക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയർന്നത്.

Related Articles

Back to top button