NEWSERANAKULAMKERALALOCAL NEWS

അച്ഛന്‍ നോക്കിനില്‍ക്കെ തെങ്ങ് വീണ് പത്തുവയസുകന് ദാരുണന്ത്യം

കൊച്ചി: തെങ്ങ് ദേഹത്ത് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം. മാടശേരി ബിജുവിന്റെയും ഷൈലയുടെയും മകന്‍ മിലനാണ് മരിച്ചത്. അച്ഛന്റെ കണ്‍മുന്നില്‍ വച്ചാണ് മിലന് അപകടമുണ്ടായത്.

ഇന്നലെ വൈകിട്ട് നാല് മണിക്ക് സമീപത്തെ പറമ്പില്‍ കൂട്ടുകാരൊടൊപ്പം സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു സംഭവം. അടിഭാഗം ദ്രവിച്ച തെങ്ങ് മറിയുന്നത് കണ്ട് എല്ലവരും ഓടി മാറിയതാണ്. പക്ഷേ ഒരു ഭാഗം മിലന്റെ ദേഹത്തു പതിച്ചു.

അമ്പലമുകള്‍ സെന്റ് ജൂഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്ന് രണ്ടുമണിക്ക് കാക്കനാട് ശ്മശാനത്തില്‍ വച്ചാണ് സംസ്‌കാരം. സഹോദരന്‍: അലന്‍.

Related Articles

Back to top button