BREAKING NEWSLATESTNATIONAL

17കാരനെ ‘തട്ടിക്കൊണ്ടു’ പോയി ലൈംഗികമായി പീഡിപ്പിച്ചു; 23 കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റില്‍. അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസില്‍ 23 കാരിയെയാണ് പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ മെയ് 25 മുതല്‍ ആണ്‍കുട്ടിയെ കാണാതായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കാണാതായി രണ്ട് ആഴ്ച പിന്നിട്ട ശേഷമാണ് സൂറത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. അവിടെ യുവതിക്കൊപ്പമായിരുന്ന കുട്ടിയെ പൊലീസ് സംഘമെത്തി
വിവാഹ വാഗ്ദാനം നല്‍കിയാണ് യുവതി ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്നതെന്നാണ് ലഭ്യമാകുന്ന വിവരം. കുട്ടിയെ ഇവര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു വന്ന് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയ കുറ്റത്തിന് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തില്‍ വിവാഹ ബന്ധം വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ബ്രസീലില്‍ ഭാര്യ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. മുപ്പത്തിമൂന്ന് കാരിയായ ഡയന്‍ ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോ എന്ന യുവതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്വകാര്യഭാഗം മുറിച്ചു മാറ്റി പാചകം ചെയ്തു. അടുക്കളയില്‍ പാനില്‍ പാചകം ചെയ്ത നിലയില്‍ അവയവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നണ് കരുതുന്നത്. രക്തം പുരണ്ട നിലയില്‍ കത്തിയും പൊലീസ് കണ്ടെത്തിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker