BREAKINGNATIONAL

കൂട്ടബലാത്സംഗശ്രമം; ഡോക്ടറുടെ സ്വകാര്യഭാഗത്ത് ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ച് നഴ്സ് രക്ഷപ്പെട്ടു

പട്ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമം. ഡോക്ടറുള്‍പ്പെട്ട സംഘമാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഡോക്ടറുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് യുവതി രക്ഷപ്പെട്ടു. ബംഗാളിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിതിനിടെയാണ് വീണ്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം.
ഡോക്ടറായ സഞ്ജയ് കുമാറും മറ്റു രണ്ടുപേരും ചേര്‍ന്നാണ് നഴ്സായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സമാസ്തിപുര്‍ ജില്ലയില്‍ ഗംഗപുരിലുള്ള ആര്‍.ബി.എസ് ഹെല്‍ത്ത് സെന്ററിലെ അഡ്മിനിസ്ട്രേറ്റര്‍ കൂടിയാണ് സഞ്ജയ് കുമാര്‍. യുവതി ജോലി പൂര്‍ത്തിയാക്കുന്നതിനിടയിലാണ് സഞ്ജയ് കുമാറുള്‍പ്പെടെയുള്ളവര്‍ അതിക്രമം നടത്തുന്നത്. ഇവര്‍ മദ്യപിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടറുടെ സ്വകാര്യഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് യുവതി അതിക്രമം തടഞ്ഞത്
പ്രതികള്‍ അതിക്രമത്തിന് മുമ്പ് സി.സി.ടിവി ക്യാമറ വിച്ഛേദിച്ചിരുന്നു. ആശുപത്രി അകത്തുനിന്ന് പൂട്ടുകയും ചെയ്തു. വിവരം ലഭിച്ചയുടനെ തന്നെ ആശുപത്രിയിലെത്തിയെന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. യുവതി കാണിച്ച മനസാന്നിധ്യവും ധൈര്യവും പ്രശംസനീയമാണെന്ന് ഡി.എസ്.പി പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് യുവതി ഉപയോഗിച്ച ബ്ലേഡ്, ചോരപുരണ്ട വസ്ത്രങ്ങള്‍, മദ്യകുപ്പികള്‍, മൂന്ന് മൊബൈല്‍ഫോണുകള്‍ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്

Related Articles

Back to top button