കോവിഡ് വാക്സീൻ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തേടി ഫൈസർ. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് ഇത് സംബന്ധിച്ച അപേക്ഷ നൽകി.
വാക്സിന് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണം എന്നാണ് ആവശ്യം. ഫൈസർ വാക്സീൻ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നില്ല. നിലവിൽ ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സിനുകൾക്കാണ് സാധാരണ അനുമതി നൽകാറുള്ളത്. നേരത്തെ, യുകെയ്ക്കു പിന്നാലെ ബഹ്റൈനിലും കോവിഡ് വാക്സീന് അടിയന്തര അനുമതിനൽകിയിരുന്നു.
യുഎസിലും ഫൈസർ, മേഡേണ എന്നീ വാക്സീനുകളുടെ അടിയന്തര അനുമതി ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യയിൽ അടുത്ത വർഷം ആദ്യത്തോടെ രണ്ടുവാക്സീന് അടിയന്തിര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എയിംസ് ഡയറക്ടർ അറിയിച്ചു.