കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടയത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വീടിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ വീടിന്റെ വാതിലിനും ജനലിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.