Uncategorized

മുത്തങ്ങയില്‍ 100 കിലോ കഞ്ചാവ് പിടികൂടി

മുത്തങ്ങയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രി പത്തരയോടെ മുത്തങ്ങ കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവര്‍ പിടിയിലായത്. കെഎല്‍11 ബിഎസ് 2637 നമ്പര്‍ ഭാരത് ബെന്‍സ് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

സിഐ അനില്‍ കുമാര്‍, സിഐ കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുകേഷ് കുമാര്‍, മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെയും ലോറിയും കഞ്ചാവും വയനാട് സ്‌ക്വാഡ് സിഐ സജിത്തിന്റെ നേതൃത്വത്തിലുള്ള സെപ്ഷ്യല്‍ സ്‌ക്വാഡിന് കൈമാറി

Related Articles

Back to top button